അവിഡയാ ജീ ക്യുറിസിസ്അവിഡയാ ജീ ക്യുറിസിസ് അഥവാ ആള്‍ വേള്‍ഡ് ഇന്‍റഗ്റേറ്റഡ് ഡയഗ്നോസിസ് ആന്‍ഡ് ഗ്യാക്സ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം' എന്നതുകൊണ്ട് ലോകത്തുള്ള എല്ലാ ആരോഗ്യ പരിപാലന സംവിധാനങ്ങളേയും എല്ലാഭാഷകളിലും വായിച്ചു മനസ്സിലാക്കത്തക്കവിധത്തില്‍ ഒരു കുടക്കീഴില്‍ ലഭ്യ മാക്കുവാനുള്ള ഒരു സംരംഭത്തെയാണു വിഭാവനം ചെയ്യുന്നത്.

രോഗനിര്‍ണ്ണയത്തിന് സാദ്ധ്യമായ എല്ലാ സംവിധാനങ്ങളേയും ഉപയോഗിക്കുക യെന്നതാണ് ഇതിലെ ഒരു ലക്ഷ്യം. അത് പഴഞ്ച നാണെന്നോ, കാടത്ത മാണെന്നോ, അന്ധവിശ്വാസ ജടിലമാണെന്നോ ഉള്ള മുന്‍ വിധികള്‍ കൂടാതെ തന്നെ സ്വീകരിക്കണ മെന്നതാണ് ഇതിലെ ഒരു പ്റധാന തത്വം. ഇവിടെ പ്റാധാന്യം‍ നല്കേണ്ടത് ലാളിത്യത്തിനും, ക്ഷിപ്റ സാധ്യത്തിനും, ചിലവുകുറഞ്ഞ സംവിധാനത്തിനു മായിരിക്കണം. ഒരു ശിശു ജനിക്കുന്നതിനു മന്പു തന്നെ അതിനു വരാന്‍ പോകുന്ന അസുഖങ്ങളെ മുന്‍കൂട്ടി ക്കാണാന്‍ കഴിയുന്ന ഏതൊരു സംവിധാനത്തെയും യാതൊരു മുന്‍ വിധികളുമില്ലാതെ തീര്‍ച്ചയായും സ്വീകരിച്ച് ആ കുഞ്ഞിന്‍റെ ഭാവി ആരോഗ്യ നില ശോഭന മാക്കേണ്ട താകുന്നു. ഭാവിയില്‍ വരാന്‍ സാദ്ധ്യത യില്ലാത്ത രോഗങ്ങ ളേതെങ്കിലു മുണ്ടെന്നു നിസംശയം പറയാ നേതെങ്ങിലും സംവിധാനത്തിനു കഴിയു മെങ്ങില്‍ അതെ ത്റതന്നെ പഴഞ്ഞനായാലും, അന്ധവിശ്വാസ മെന്ന വിളിപ്പേ രുള്ളതായാലും അതു സ്വീകരിച്ച് അനാവശ്യമായി പ്റതിരോധ മരുന്നുകള്‍ നല്കി വിലയേറിയ സമയവും, ധനവും, ചിലപ്പോള്‍ അതുവഴി വന്നുചേരാ നിടയുള്ള മറ്റു ദുരവസ്ഥകളും ഒഴിവാക്കേണ്ടതു മാകുന്നു.

ഈ സംവിധാനത്തില്‍ ഓരോ വ്യതിക്കു വേണ്ടിയും നടത്തപ്പെടുന്ന രോഗനിര്‍ണ്ണയ നിരീക്ഷണ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അയാളുടെ സ്വകാര്യ രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും ആവശ്യം‍ വരുംപോള്‍ അതിനു അനുവദിക്കപ്പെട്ട യാളിനു മാത്റം കാണിച്ചു കൊടുക്കാനുള്ള സൌകര്യം‍ അയാള്‍ക്കു ണ്ടാകത്തക്ക സംവിധാനം ഇവിടെ യുണ്ടായിരിക്കും. ഒരത്യാ‍ഹിതം സംഭവിക്കുന്പോഴും, അബോധാവസ്ഥ യിലാകുംപോഴും അയാളുടെ ഇത്തരം വിവരങ്ങള്‍ ചികിത്സകന് വേഗം കിട്ടുവാനുള്ള സൌകര്യവും ഈ സംവിധാനത്തിലുണ്ടാകും. അയാളുടെ വിശ്വസ്തരായ ബന്ധു മിത്റാദി കളെ ഇതിനായി മുന്‍കൂട്ടി അയാള്‍ക്ക് ചുമതല പ്പെടുത്താവുന്ന താകുന്നു. അധികം ചര്‍ച്ച ചെയ്യ‍പ്പെട്ടുകൊ ണ്ടിരിക്കുന്ന കുടുംബ ഭിഷഗ്വരനെയോ അതല്ലെങ്ങില്‍ ഈ സംവിധാനത്തില്‍ വിഭാവനം ചെയ്യു‍ന്ന വ്യക്തിഗക ഭിഷഗ്വരനെയോ അയാള്‍ക്ക് ചുമതലയേല്പിക്കാം. ഓരോ വ്യക്തിയുടേയും തിരിച്ചറിയല്‍ രേഖകളില്‍ വേണമെങ്ങില്‍ ഇത്തരം വിവരങ്ങ ളുള്‍ പ്പെടുത്താം. അല്ലെങ്കില്‍ ഈ സംവിധാനത്തിലെ തന്നെ പ്റത്യേ കം തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുനടക്കാവുന്ന താണ്. ഇവരുടെ വസ്ത്റങ്ങളിലോ ശരീരത്തിന്‍റെ തന്ന പ്റത്യേ ക ഭാഗങ്ങളിലോ ഇത്തരം രേഖകള്‍ ആലേഖനം ചെയ്തിരുന്നാല്‍ അബോധാ വസ്ഥയിലോ, മരണപ്പെട്ടു പോയാലോ എളുപ്പം തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ സുഗമ മാക്കാന്‍ കഴിയും.

രോഗനിര്‍ണ്ണയം കഴിഞ്ഞാല്‍ അതിന്‍റെ ചികിത്സക്ക് ലോകത്ത് ഇന്ന് വിവധ സംപ്റദായങ്ങളുണ്ട്. മരുന്നുകളളില്ലാതെ ശമന മുണ്ടാകുന്നതും, മരുന്നുകളുടെ ഉപയോഗത്താല്‍ ഭേദപ്പെടുന്നതുമായ രോഗങ്ങള്‍ ഇതില്‍ പെടും. കൂടാതെ താമസസ്ഥലം മാറ്റുന്നതുകൊണ്ടു ശാന്തികിട്ടുന്ന രോഗങ്ങളു മുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട ചില രോഗങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ നിലവിലെ ജോലി യുപേക്ഷിച്ച് മറ്റൊരു തൊഴില്‍ സ്വീകരിക്കേണ്ടി വന്നേക്കാം. അപൂര്‍വ മായെങ്കിലും ജീവത പങ്കാളിയെ മാറ്റിയാല്‍ ശമനമുണ്ടാകുന്ന രോഗങ്ങള്‍ അഥവാ അവസ്ഥകളു മുണ്ട്. ഈ വിഷയം പുരാതിന കാലംമുതലേ വലിയ വിവാദങ്ങളില്‍ പെട്ടു ഴലുകയാണു.

ഇനി രോഗ ശമനത്തിനായുള്ള മരുന്നുകളെപ്പറ്റി ചിന്തിക്കാം. പ്റാദേശികമായി സുലഭ മായതും, വില താരതമ്യേന കുറഞ്ഞതും, ഉവയോഗിക്കാ നെളുപ്പ മുള്ളതു മായല്‍, ബഹു ഭൂരിപക്ഷം വരുന്ന സാധാണ രോഗികള്‍ക്കും മറ്റും, ഇത്തരം മരുന്നുകള്‍ വളരെ ആശ്വാസം നല്കുന്നതായിരിക്കും. ഭൂമിയില്‍ നിന്നും ഖനനം ചെയ്തതും, വൃക്ഷ ലതാ ദികളില്‍ നിന്നെ ടുക്കുന്നതും, മറ്റുജീവികളില്‍ നിന്നുള്ളതും, ക്റിത്റിമമായി നര്‍മ്മിച്ച രാസ പദാര്‍ദ്ധങ്ങളും, ജനിതകമാറ്റം വരുത്തിയ വസ്തുക്കളും, ബഹിരാകാശത്തു നിന്നും വരുന്ന തരംഗങ്ങളും, മനുഷ്യ നര്‍മ്മിതമായ ചില തരംഗങ്ങളും, മറ്റും, മരുന്നു നിര്‍മ്മാണത്തിനുളള അസംസ്കൃത വസ്ഥുക്കളായോ, നേരിട്ടോ ഉപയോഗിക്കുന്നു.

രോഗ ശമന മുണ്ടാകന്‍ പലപ്പോഴും മരുന്നുകള്‍ വേണമെന്നു നിര്‍ബന്ധമില്ല. ജീവിത ശൈലിയിലെ മാറ്റം, ആഹാരത്തിലെ വ്യത്യസ്തമായ രീതി, ചെയ്തു കൊണ്ണിരിക്കുന്ന വ്യയാമ്മം കൂടുതല്‍ ശാസ്ത്റീയമായി വിശകലനം ചെയ്തു മാറ്റം വരുത്തുക യെന്നിവ രോഗ നിവാരണത്തിനായി നിര്‍ദ്ദേശിക്കാന്‍ അതാതു വിഷയങ്ങളിലെ ഒരോ വിദഗ്ദ്ധര്‍ക്കും കഴിയും.

മാനസികമായ ഉല്ലാസവും നല്ലവരുമായുള്ള കൂട്ടുകെട്ടില്‍ നിന്നുണ്ടാകുന്ന മാറ്റ‍വും, പുതിയ വഴിയില്‍ ചിന്തിക്കാനും അതുവഴി ചില രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുവാനും കഴിയും. താമസിക്കുന്ന ഭവനത്തിന്‍റെ രൂപകല്പന, പരിസരം, അതിനു ചുറ്റുമുള്ള വൃക്ഷ ലതാതികള്‍, രാജവീധി, അല്ലെങ്ങല്‍ വീധികളുടെ ദിശ, നീരൊഴുക്കിന്‍റെ സ്ഥാനവും ദിശയും മറ്റും അത്ഭുതകരമായ വിധത്തില്‍ അന്തേവാസികളുടെ ശാരീരികവും, മാനസികവുമായ അവസ്ഥകളെ വളരെ യേറെ സ്വാധീനിക്കുന്നതായും അതുവഴി പല രോഗങ്ങള്‍ക്കും ശമന മുണ്ടാകുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.

മരുന്നുകള്‍ ഭൂമിയില്‍നിന്നും കുഴിച്ചെടുക്കുന്നവയും, അതിന്‍റെ ഉപരിതലത്തിലുള്ളവയും, വൃക്ഷ ലതാതികളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എടുക്കുന്നവയും, ഭൂമിക്കു പുറത്ത് അന്യ ഗ്റഹങ്ങളില്‍ നിന്നു മെത്തുന്ന കിരണങ്ങളില്‍(അഥവാ തരംഗങ്ങളില്‍) നിന്നും പാകപ്പെടുത്തി യെടുക്കുന്ന ഊര്‍ജ്ജവും, ഭൂമിയിലുള്ള വിവിധ വസ്തുക്കളില്‍ നിന്നും മനുഷ്യന്‍ ഉണ്ടാക്കി യെടുക്കുന്ന തരംഗങ്ങളും, വൈദ്യുതിയും, കാന്ത ശക്തിയും. ഭൂഗുരുത്വവും എല്ലാം തന്നെ വിവധതരം ചികിത്സകള്‍ക്കായി ഒരു വിധത്തി ലല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ ഉപയോഗച്ചു വരുന്നു.

സാധാരണയായി ഉപയോഗിച്ചുവരുന്ന രോഗ നിവാരണ വസ്ഥക്കളുടെ ഒരു പട്ടിക ഇവിടെ കൊടുത്തിരിക്കുന്നതു കാണുവാന്‍ ഇവിടെ അമര്‍ത്തുക. മരുന്നു നിര്‍മ്മാണത്തി നായുള്ള അസംസ്കൃത വസ്തുക്കളുടെ പേരുകള്‍ ഓരോ ഭാഷയിലും പ്റത്യേകം പ്റത്യേകം പേജുകളില്‍ നല്‍കിയിട്ടുണ്ട്. ഈ പേജുകളിലെത്താനായി അതാതു ഭാഷകളുടെ താളുകളിലേക്ക് പോവുക. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള അന്യഭാ താളുക ളെന്ന ഭാഗത്തു നിന്നും ആവശ്യമുള്ള ഭാഷകള്‍ തിരഞ്ഞെടുക്കുക.

മിക്ക ഭാഷകള്‍ സംസാരിക്കുന്നവരും ആ സമൂഹത്തിനു സുപരിചിതമായ മറ്റു ചില ഭാഷകള്‍ കൂടി അറിയുന്നതും, അവര്‍ക്ക് ചിലപ്പോള്‍ സ്വന്തം മാതൃ ഭാഷയേക്കാളു മുപരി ഈ അന്യ ഭാഷാ നാമങ്ങ ളായിരിക്കും കൂടുതല്‍ പരിചിതം. അതിനാല്‍ ഓരോ താളിന്‍റെയും തനതു ഭാഷയ്കു പറമേ ഇത്തരം ഭാഷകളിലെ നാമങ്ങളും അതാതു തളുകളില്‍ത്തന്നെ പ്റത്യേകം പ്റത്യേകം സ്തൂപങ്ങളില്‍ (കോളങ്ങള്‍) കൊടുത്തിരിക്കുന്നു. ചിലത് അതാതു ഭാഷാ ലിപികളില്‍ ത്തന്നെ കണ്ടാലേ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നുള്ളവര്‍ക്കു വേണ്ടി അത്തരം ഭാഷാ ലിപികളില്‍ത്തന്നെ ഈ പേരുകള്‍ ചേര്‍ക്കുന്ന താകുന്നു.

ഈ അസംസ്കൃത വസ്തുക്കളില്‍ നിന്നു മെടുക്കുന്ന ഉല്‍പന്നങ്ങളുടേയും മറ്റും കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു വസ്തുക്കള്‍ക്കളുടെ നാമങ്ങളില്‍ അമര്‍ത്തുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥമായ പല പല നാമങ്ങളി ലായിരിക്കും ഒരേ വസ്തുക്കള്‍ ചിലപ്പോള്‍ അറിയപ്പെടുന്നത്. ഈ വിഷയത്തില്‍ ഇനിയും വളരെ വളരെ പഠനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെ പൂര്‍ത്തീകരണത്തിനു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അഭ്യുദയ കാംക്ഷികളുടെ വിലയേറിയ സഹായ സഹകരണങ്ങള്‍ ആവശ്യ മാകുന്നു. ഇതിലേക്കായി സഹായങ്ങള്‍ വിനീതമായി അഭ്യര്‍ദ്ധിച്ചു കൊള്ളുന്നു.പല വഴിക്കും ശേഖരിച്ചിട്ടുള്ളതും ശേഖരിച്ചുകൊ ണ്ടിരിക്കുന്നതു മായ മരുന്നു നിര്‍മ്മാണത്തിനു പയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ നാമങ്ങ ളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വസ്തുക്കള്‍ എവിടെ നിന്നും കിട്ടുമെന്ന വിവരം അവയുടെ ഉല്‍പാദകര്‍ അറിയിക്കാ നപേക്ഷിച്ചു കൊള്ളുന്നു. അറിവിനുപരി ഉല്‍പാദകര്‍ക്ക് ഇതൊരു വിപണനത്തിനുള്ള അവസരവും കൂടിയാകുന്നു. ഈ ഉല്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ അവരുടെ യാവശ്യങ്ങ ളറിയിച്ചാല്‍ ഉല്പാദകര്‍ക്ക് അവരുടെ വിപണി കണ്ടെത്തുവാനും അതുവഴി ഉപഭോക്താവിനു ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അനായാസം കണ്ടെത്തുവാനും കഴിയും.