അവിഡയാ ജീ ക്യൂറീസിസ് ഓര്‍ഗനൈസേഷന്‍
  അവിഡയാജീക്യുറീസിസ്

 1. ഈ ലോകം മൊത്തമായെടുത്താലും പ്റധാനമായും രണ്ടു വിഭാഗങ്ങള്‍ക്കാണ് ശക്തമായ സംഘടനകള്‍ വളരെ കുറവ്. ഒന്നു രോഗികള്‍ക്ക്. രണ്ട് തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന സമ്മതിദായകര്‍ക്ക്. ഈ വിഭാഗക്കാരും കൂടി ശക്തമായി സംഘടിച്ചാല്‍ സാധാരണക്കാരനുഭവിക്കുന്ന പല പ്റശ്നങ്ങളും നിഷ്പ്റയാസം പരിഹരിക്കുവാന്‍ വലിയൊരളവുവരെ കഴിയും.

 2. ഇവിടെ നമുക്കു രോഗികളുടെ കാര്യമെടുക്കാം. അവിഡയാ ജീ ക്യൂറീസിസ് ഇതിനുള്ള ഒരു പദ്ധതി ഒരുക്കുകയാണ്. പലവിധമായ രോഗങ്ങളുള്ള എല്ലാവര്‍ക്കുംകൂടി ഒരു സംഘടന എന്നത് നല്ലതുതന്നെ. പക്ഷേ വൈവിദ്ധ്യമാര്‍ന്ന അനേകം പ്റശ്നങ്ങള്‍ ഇതിനെ പിടിച്ച് വല്ലാതെ ഉലച്ചുകളയുമെന്നതില്‍ സംശയമില്ല. ഓരോ രോഗത്തിനും പ്റത്യേകം പ്റത്യേകം സംഘടനകള്‍ എന്ന ആശയം പ്റഥമ ദൃഷ്ട്യാ ലളിതമാണെന്നു തോന്നാമെങ്ങിലും പല രോഗങ്ങള്‍ പിടിപെട്ട ഒരേ വ്യക്തകള്‍ തന്നെ പല സംഘടനകളിലും വന്ന് പിന്നെയും സങ്കീര്‍ണ്ണതകള്‍ കൂട്ടുകയേ ഉള്ളു. ലോകത്തില്‍ വൈവിദ്ധ്യമാര്‍ന്ന നിയമസംഹിതകളുള്ള രാജ്ജ്യങ്ങളിലെ പൌരന്മാര്‍ കൂടിച്ചേരുന്ന ഏതൊരു സംഘടനയുടെ പ്റവര്‍ത്തനവും അതീവ സങ്കീര്‍ണ്ണം ആയിരിക്കും.

 3. ഈ പരിതസ്ഥിതിയില്‍ നമുക്കു കാര്യങ്ങള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഒന്നു ശ്റമിച്ചു നോക്കാം. ഏതെല്ലാ രോഗ വിഭാഗത്തിലുമുള്ള വ്യക്തികളായിരിക്കും ഈ സംഘടനയില്‍ അംഗങ്ങളാകേണ്ടതെന്നു ചിന്തിക്കാം. രോഗികള്‍ക്കാണ് സംഘടന. രോഗമില്ലാത്തവരും നാളെ രോഗികളാകാം. അല്ലെങ്കില്‍ത്തന്നെ രോഗമുണ്ടോയെന്നറിയാന്‍ അതു പിടിപെട്ടാലും ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം.

 4. രോഗം വന്നിട്ടതിനു പരിഹാരം തേടുന്നതിനെക്കാളു മുചിതം അതു വരാതെ നോക്കുകയെന്ന തത്വം ആദികാലം മുതലേ മനുഷ്യന്‍ അറിയുന്നെങ്കിലും ഇന്നും ബഹു പൂരിപക്ഷംവും ഈ ഉപദേശം തൃണവല്‍ ഗണിച്ചുകൊണ്ടു മുന്നേറുകയാണ്. ഇത്തരക്കാര്‍ക്ക് ഒരുപക്ഷേ അനുഭവങ്ങള്‍ പങ്കുവയ്കാനും നൂതനത്തില്‍ നൂതനങ്ങളായ പ്റതിരോധ മാര്‍ഗ്ഗങ്ങളെ പ്പറ്റി കൂടുതല്‍ അറിയുവാനും അവര്‍ക്കൊരു വേദി ഉണ്ടെങ്കില്‍ അതു കൂടുതല്‍ ഭലവത്താകു എന്നതിനൊരു സംശയവുമില്ല. ഈ അടിസ്ഥാനത്തില്‍ എല്ലാമനുഷ്യര്‍ക്കും ഈ സംഘടനയില്‍ അംഗങ്ങളാകുവാന്‍ അര്‍ഹത യുണ്ടായിരിക്കും.

 5. പക്ഷേ ചില കാര്യം പ്റത്യേസം ശ്റദ്ധിക്കേണ്ടതാകുന്ന. ഈ സംഘടനയിലെ ഓരോ അംഗവും ഭിഷഗ്വരന്മാരെ സേവനദാദാക്കളായി ശന്പളത്തിനു നിയമിച്ചു ജോലിചെയ്യിക്കേണ്ടിവരും എന്നതാണ് ഒന്ന്. അതിനാല്‍ അത്തരക്കാര്‍ ഈ സംഘടനയിലെ ഭരണാധികാരികളായി വന്നാല്‍ അവരുടെ താല്‍പ്പര്യങ്ങളായിരിക്കും കൂടുതല്‍ സംരക്ഷിക്കപ്പെടുക എന്ന് ന്യായമായും സംശയിക്കാം. ഈ സംഘടന രോഗികള്‍ക്കു വേണ്ടിയുള്ളതായതിനാല്‍ ഇത്തരക്കാരെ അംഗങ്ങളാക്കുന്നതു വളരെ സൂക്ഷിച്ചു വേണം. എന്നാല്‍ രോഗികളെന്ന പരിഗണനയില്‍ ഇവര്‍ക്കും ഇതില്‍ അംഗങ്ങളാകുവാന്‍ അര്‍ഹത ഉണ്ടായിരിക്കും.

 6. അതുപോലെ നന്നെ മരുന്നു നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും കാര്യവു. ഇവരും ഇതില്‍ ഭരണാധിപത്യം സ്ഥാപിച്ചാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക എന്ന താല്‍പര്യം മുന്‍നിറുത്തി രോഗികള്‍ ഇന്നത്തെ അവസ്ഥ പോലെ വലയുക തന്നെ ചെയ്യാനാണു കൂടുതല്‍ സാദ്ധ്യതകള്‍. പക്ഷേ ഇവര്‍ക്കും രോഗികള്‍ എന്ന നിലയില്‍ ഇതില്‍ അംഗങ്ങളാകുവാന്‍ തിര്‍ച്ചയായും കഴിയണം. സംഘടനയുടെ ഭരണരംഗത്തു ഇവര്‍ വരുന്നതു വളരെ കരുതലോടെ രോഗികളായ സംഘാംഗങ്ങള്‍ ശ്റദ്ധിച്ചു തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കേണ്ടതാകുന്നു.

 7. ഓരോ രാജ്യത്തിനകത്തും പ്റത്യേകം പ്റത്യേകം സംസ്ഥാനങ്ങളോ പ്റോവിന്‍സുകളോ അല്ലെങ്ങില്‍ മറ്റേതെങ്ങിലും പേരില്‍ അറിയപ്പെടുന്ന പ്റത്യേക ഭരണസംവിധാനങ്ങളോ കണ്ടേക്കാം. അവിടെല്ലാം ആ രാജ്യത്തിന്‍റെ പൊതുവായ നിയമങ്ങള്‍ക്കു പുറമേ അതിന്‍റെതായ നിയമങ്ങളുമുണ്ടാകാം. അതിനാല്‍ ഈ പ്റത്യേക വിഭാഗത്തിനും ഓരോ സംഘടനകള്‍ ഉണ്ടാകുന്നതാണ് നിയമപരമായി കൂടുതല്‍ സൌകര്യപ്റദം.

 8. ഇതിനെല്ലാം പുറമേ ലോകത്തിന്‍റെ പല ഭാഗത്തും സ്വന്തമായി ഭൂപ്റദേശങ്ങളില്ലാത്ത ജനവിഭാഗങ്ങളും നിലവിലുണ്ട്. ഇനി ഉണ്ടായെന്നും വരാം. ഇത്തരക്കാര്‍ പാര്‍ക്കുന്ന സ്ഥലത്തെ നിയമങ്ങള്‍ ചിലപ്പോള്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ പാകത്തിനുള്ളതായിരിക്കില്ല. ഇനി കഴിഞ്ഞാല്‍ത്തന്നെ ഇവരില്‍ പലര്‍ക്കും അത് അംഗീകരിക്കാനും കഴിഞ്ഞെന്നു വരില്ല.

 9. ഇത്തരം ജനതക്ക് അവരുടെ ചിരകാല അഭിലാഷമായ സ്വന്തം ഭൂപ്റദേശം അഥവാ രാജ്യം കിട്ടിയെന്നും വരാം. അതിനാല്‍ ഇത്തരക്കാര്‍ക്കു വേണ്ടി പ്റത്യേകം പ്റത്യേകം സംഘടനകള്‍ ഉണ്ടാക്കുന്നതാണഭികാമ്യും.

 10. ഇതുമല്ലെങ്കില്‍ നിയന്ത്റിതമായ അധികാരങ്ങളുള്ള ഒരു പ്റദേശം മറ്റൊരുരാജ്ജ്യത്തിനകത്ത് ഉണ്ടായെന്നും വരാം. നിലവിലുള്ള ഒരു രാജ്യത്തെ ഒരു വിഭാഗം ജനതയോ ആ രാജ്യം മൊത്തമായിത്തന്നയോ വിവിധ കാരണങ്ങളാല്‍ അത് ആഭ്യന്തരമാകാം, ബാഹ്യമാകാം, ഭരണസംവിധനം തകരുകയും കാലങ്ങളെടുത്ത് പുതിയ രാജ്ജ്യമോ, രാജ്ജ്യങ്ങളോ ആയിത്തീരുകയോ, മറ്റേതെങ്ങിലും രജ്യത്ത് അഭയാര്‍ത്ഥികളായി ത്തീരുകയോ ചെയ്തേക്കാം. ഇത്തരക്കാര്‍ക്കുണ്ടായിരുന്ന പഴയ സംഘടനകള്‍ പുനക്റമീകരിച്ച് പുതിയവ ഉണ്ടാക്കേണ്ടിയും വന്നേക്കാം.

 11. സംഘടകളുടെ പേരിടുന്നതിനുള്ള സൌകര്യത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള ചില നിര്‍ദ്ദേശങ്ങളാണ് താഴെക്കൊടുക്കുന്നത്. ഇവിടെ ഇടതു നിന്നും വലതോട്ട് എഴുതുന്ന ഭഷകളുടെ അടിസ്ഥാനത്തിലാണ് നാമകരണം നടത്തുന്നതിനുള്ള വിശദീകരണങ്ങള്‍ നല്കിയിരിക്കുന്നത്. വലതുനിന്നും ഇടതോട്ടെഴുതുന്ന ഭാഷക്കാര്‍ ഇക്കാര്യം പ്റത്യേകം ശ്റദ്ധിക്കണം.

  1. എല്ലാ വിഭാഗത്തിലും തലത്തിലുമുള്ള സംഘടനകളുടെ പേരുകളും തുടങ്ങുന്നത് അവിഡയാജീക്യുറീസിസ് എന്നായിരിക്കണം.

  2. പേരില്‍ രണ്ടാമത്തെ വാക്ക്

   1. ഏതു രാജ്യത്തിനകത്തണോ പ്റസ്തുത സംഘത്തിന്‍റെ പ്റവര്‍ത്തന മേഘല, ആ രാജ്യത്തിന്‍റെ പേരായിരിക്കണം. സാധാരണഗതിയില്‍ ഇത് രജീസ്റ്റര്‍ ചെയ്യപ്പെടുന്ന രാജ്യത്തിന്‍റെ പേര് തന്നെ ആയിരിക്കും.

   2. ഏതെങ്കിലും കാരണവശാല്‍ ആ രാജ്യത്തിനകത്ത് രജീസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായാല്‍ മറ്റേതെങ്കിലും രാജ്യത്തെ നിയമങ്ങള്‍ ഇതിന് അനുവദിക്കുകയാണെങ്കില്‍ ആ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് പ്റവര്‍ത്തന മേഘല സൂചിപ്പിക്കുന്ന രണ്ടാം സ്ഥാനത്തെ വാക്കായി പ്റവര്‍ത്തന മേഘലയുള്ള പ്റസ്തുത രാജ്യത്തിന്‍റെ പേര് ചേര്‍ക്കേണ്ടതാണ്. രജീസ്റ്റര്‍ ചെയ്യുന്ന രാജ്യത്തിന്‍റെ പേര് സംഘത്തിന്‍റെ പേരിനോട് ചേര്‍ക്കണം എന്ന് നിയമം അനുശാസിക്കുന്നവെങ്കില്‍ അതിനായുള്ള സ്ഥലത്ത് ഈ പേര് xi.4.14 ല്‍ വിവരിക്കും പ്റകാരം ചേര്‍ക്കേണ്ടതാകുന്നു.

  3. മൂന്നാമത്തെ വാക്ക്-

   1. സംഘം ഒന്നാം തലത്തിലല്ലാത്ത ഏതു തലത്തിലാണോ ആ തലം സൂചിപ്പിക്കന്ന സംഖ്യ അക്ഷരത്തില്‍ സൂചിപ്പിക്കുക. അതായത് രണ്ട്, മൂന്ന് എന്നിങ്ങനെ.

   2. ഒന്നാം തലത്തിലാണെങ്കില്‍ ഈ സംഘത്തിന്‍റെ പ്റവര്‍ത്തന പ്റദേശം ഉള്‍ക്കൊള്ളുന്ന രാജ്യത്തിലെ ആ പ്റദേശത്തെ ഏറ്റവും താണ തലത്തിലുള്ള ഭരണപരമായക ഔദ്യോഗിക നാമധേയം ആയിരിക്കണം. അതായത് ഇന്‍ഡ്യയിലാണെങ്കില്‍ ഏറ്റവും താണ ഭരണതലത്തിലുള്ള പ്റദേശം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ വാര്‍കഡുകള്‍.

  4. നാലാമത്തെ വാക്ക് വലയങ്ങള്‍ക്ക് അകത്തുള്ള പതിനാറ് അക്ഷരങ്ങളും അതുകഴിഞ്ഞ് ഒരു ന്യൂന ചിഹ്നം കൊണ്ടു വേര്‍തിരിച്ച പത്തൊന്‍പത് അക്കങ്ങള്‍ ചേര്‍ത്ത് താഴെ വിവരിക്കുന്ന വിവരങ്ങള്‍ ചുരുക്കി നിര്‍വചിക്കുക. ഇത് പ്റധാനമായും കംപ്യൂട്ടറുകള്‍ക്കും, നിത്യേന ഈ പേരുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും എളുപ്പം തിരിച്ചറിയാന്‍ വേണ്ടിയാണ്. സാധാരണയായി ഇന്നത്തെ നിലയില്‍ ഇംഗ്ളീഷില്‍ ഉള്ള അക്ഷരങ്ങളെ തിരിച്ചറിയാനാണ് കംപ്യൂട്ടറിന് കഴിയുക. എന്നാല്‍ ഈ പ്റസ്ഥാനം വിഭാവനം ചെയ്യുന്ന സോഫ്റ്റുവെയറുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റവും വഴി ഏതു ഭാഷകളും കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ്. എന്നാല്‍ ആ സ്ഥിതി വരുന്നതു വരെ ഈ വലയങ്ങള്‍ക്കുള്ളിലുള്ള അക്ഷരങ്ങളും അക്കങ്ങളും ഇംഗ്ളീഷിലായിരിക്കുന്നതാണ് സൌകര്യപ്റദം.

   1. ആദ്യത്തെ അക്ഷരം സംഘം ഏതു ഗണത്തില്‍ പെടും എന്നതിനെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് സ്വകാര്യ കന്പനികള്‍, പൊതു കന്പനികള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍ തുടങ്ങിയവ.

   2. രണ്ടാമത്തെ അക്ഷരം സംഘം ഏതു തലത്തില്‍ ഉള്ളതാണെന്നു സൂചിപ്പിക്കുന്നു. അതായത് ഒന്നാം തലം രണ്ടാം തലം എന്നിങ്ങനെ ഉള്ളത്.

   3. മൂന്നാമത്തെ അക്ഷരം സംഘം ഏതു ഭൂഖണ്ഡത്തില്‍ അല്ലെങ്കില്‍ ആ മേഖലയിലുള്ള ദ്വീപുകളില്‍ സ്ഥിതിചെയ്യുന്നു എന്നു വ്യക്തമാക്കുന്നു.

   4. നാലാമത്തേയും അഞ്ചാമത്തേയും അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് ഏതു രാജ്യത്തിനകത്താണ് ഈ സംഘത്തിന്‍റെ പ്റവര്‍ത്തന മേഖല എന്നാണ്.

   5. ആറാമത്തെ അക്ഷരം സംഘാംഗങ്ങള്‍ xiv.5.1 മുതല്‍ xiv.5.6 വരെ ഭാഗങ്ങളില്‍ പറയുന്ന, മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ വന്നു താമസിക്കുന്നവരാണൊ, അതുമല്ലെങ്കില്‍ നിയമവിരുദ്ധമായി പ്റസ്തുത രാജ്യത്ത് താമസിക്കുന്നവര്‍ ആണൊ, എന്നും മറ്റുമുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഇനി നിയമാനുസൃതമായാണ് താമസിക്കുന്നതെങ്കില്‍ അതും ഈ അക്ഷരം സൂചിപ്പിക്കണം.

   6. ഏഴും എട്ടും അക്ഷരങ്ങള്‍ രാജ്യത്തിനകത്തുള്ള സംസ്ഥാനങ്ങളെന്നൊ, പ്റോവിന്‍സുകളെന്നൊ, കേന്ദ്റഭരണ പ്റദേശങ്ങളെന്നൊ, മറ്റു രാജ്യം അല്ലെങ്കില്‍ രാജ്യങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്ന പ്റദേശം എന്നൊ മറ്റോ ഉള്ള തിരിവിനെ സൂചിപ്പിക്കുന്നത്.

   7. ഒന്‍പതും പത്തും സ്ഥാനങ്ങളിലുള്ള അക്ഷരങ്ങള്‍ സംഘത്തില്‍റെ പ്റവര്‍ത്തന മേഖലയായ മുകളില്‍ xi.4.6----------------- ല്‍ വിവരിക്കുന്ന ഭൂപ്റദേശത്തിനകത്ത് ഭരണാവശ്യത്തിനായി ജില്ലയെന്നോ മറ്റോ ഉള്ള നിര്‍വചനത്തില്‍ തിരിച്ചറിയുന്ന ഘടക ഭൂപ്റദേശത്തെ സൂചിപ്പിക്കുന്നു.

   8. പതിനൊന്നാമത്തേയും പന്ത്റണ്ടാമത്തേയും അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് xi.4.7 സൂചിപ്പിച്ച പ്റദേശത്തിനകത്ത് പ്റാദേശിക ഭരണത്തിനായി മുനിസിപ്പാലിറ്റി, കാര്‍പ്പറേഷന്‍, ടൌണ്‍ഷിപ്പുകള്‍, പഞ്ചായത്തുകള്‍, എന്നിത്തരം വിഭജനങ്ങളുണ്ടെങ്കില്‍ അത്, അല്ലെങ്കില്‍ ഭരണപരമായ മറ്റേതെങ്കിലും വിഭജനങ്ങളുണ്ടെങ്കില്‍ അതിന്‍റെ മുകളിലത്തെ തട്ടിനെ സൂചിപ്പിക്കുന്ന ഉപപ്റദേശത്തെ തിരിച്ചറിയുവാനുള്ളതാണ്.

   9. പതിമ്മൂന്നും പതിന്നാലും സ്ഥാനങ്ങളിലുള്ള അക്ഷരങ്ങള്‍ xi.4.8 ല്‍ സൂചിപ്പിക്കുന്ന പ്റദേശത്തിന്‍റെ താഴെത്തട്ടിലുള്ള ഭരണപരമായ വിഭജന ഭൂപ്റദേശത്തെ സൂചിപ്പിക്കുന്നത്. അതായത് ഭരണപരമായി ഏറ്റവും താഴെത്തട്ടിലുള്ള പ്റദേശം. സംഘങ്ങളുടെ ഏറ്റവും താഴെത്തട്ടിലുള്ള പ്റദേശവും അതിന്‍റെ പ്റവര്‍ത്തന മേഖലയും ഇതു തന്നെ.

   10. പതിനഞ്ചും പതിനാറും സ്ഥാനങ്ങളിലുള്ള അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് xi.4.9- --ല്‍ സൂചിപ്പിക്കുന്ന പ്റദേശത്തെ സര്‍വ്വസാധാരണവും പ്റധാനപ്പെട്ടതും ഭൂരിഭാഗവും അഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെ സൂചിപ്പിക്കുന്നത്.

   11. ഇത് xi.4 ല്‍ സൂചിപ്പിക്കുന്ന അക്ഷരങ്ങളുടെ വിശദീകരണമാണ്. xi.4.1 മുതല്‍ xi.4.10 വരെ സൂചിപ്പിച്ച അതേ കാര്യങ്ങള്‍ തന്നെ അക്കങ്ങള്‍ കൊണ്ടു മാത്റം നിരവചിക്കുന്നു. ഇതില്‍ ഏതെങ്കിലുമൊന്നു സാധാരണ ഗതിയില്‍ മതിയാകുന്നതാണ്. എന്നാല്‍ മനുഷ്യര്‍ക്കായാലും കംപ്യുട്ടറുകള്‍ക്കായാലും പ്റത്യേകതകള്‍ കൊണ്ടും പരിമിതികള്‍ കൊണ്ടും അക്കങ്ങള്‍ കൂടുതല്‍ സൌകര്യപ്റദമായേക്കാം. ചിലപ്പോള്‍ അക്ഷരങ്ങള്‍ കൊണ്ടും. അതിനാലാണ് രണ്ടും കൊടുത്തിരിക്കുന്നത്.

   12. അക്കങ്ങളില്‍ ഇടതുനിന്നും ഒന്നാമത്തേത് xi.4.1-------- ല്‍ നിര്‍വചിക്കും പ്റകാവും, രണ്ടാമത്തേത് xi.4.2 ല്‍ നിര്‍വചിക്കും പ്റകാവും, മൂന്നാമത്തേത് xi.4.3 ല്‍ നിര്‍വചിക്കും പ്റകാരവും, നാലാമത്തേയും അഞ്ചാമത്തേയും അക്കങ്ങള്‍ xi.4.4ല്‍ നിര്‍വചിക്കും പ്റകാവും, ആറാമത്തേത് xi.4.5 ല്‍ നിര്‍വചിക്കും പ്റകാവും, ഏഴാമത്തേയും എട്ടാമത്തേയും അക്കങ്ങള്‍ xi.4.6 ല്‍ നിര്‍വചിക്കും പ്റകാവും, ഒന്‍പതും, പത്തും, പതിനൊന്നും അക്കങ്ങള്‍ 1xi.4.7 ല്‍ നിര്‍വചിക്കും പ്റകാവും, പന്ത്റണ്ട്, പതിമ്മൂന്ന്, പതിന്നാല്‍, എന്നിവയുടേത് xi.4.8 ല്‍ നിര്‍വചിക്കും പ്റകാവും, പതിനഞ്ച്, പതിനാറ്, പതിനേഴ് എന്നിവ xi.4.9 ല്‍ നിര്‍വചിക്കും പ്റകാവും, പതിനെട്ടും പത്തൊന്‍പതും xi.4.10 ല്‍ നിര്‍വചിക്കും പ്റകാവും കണക്കാക്കണം.

   13. ഭരണപരമായ ഏറ്റവും താഴ്ന്ന തലത്തിലുള്ള ഭൂപ്റദേശം കാലാ കാലങ്ങളില്‍ വിസ്തൃതിയില്‍ കൂട്ടലും കിഴിക്കലും വഴിയും നാമകരണത്തില്‍ തന്നെയും മാറ്റങ്ങള്‍ വരുത്തുക വഴി അപൂര്‍വ്വമായെങ്കിലും നിലവിലുള്ള പ്റവര്‍ത്തന പരിധിയില്‍ നിന്നും ഭാഗികമായോ മൊത്തമായിത്തന്നെയോ മറ്റേതെങ്കിലും ഇതേ തലത്തിലെ പ്റവര്‍ത്തന മേഖലയിലോ, പുതിയ തലങ്ങളിലേക്കോ അത്യപൂര്‍വ്വമായി രാജ്യം തന്നെയോ മാറിയെന്നും വന്നേക്കാം. ഇതനുസിരിച്ച് ഉടന്‍തന്നെ സംഘടനയില്‍ മാറ്റങ്ങള്‍ വരുത്തുക തുലോം പ്റയാസമായ കാര്യമാണ്. സാധാരണഗതിയില്‍ നിലവിലുള്ള സ്ഥിതി തുടരുന്നതില്‍ അപാകത ഒന്നും കാണുന്നില്ല. എന്നാല്‍ നിയമ പരമായ ചില മാറ്റങ്ങള്‍ പുതിയ മാറ്റം കൊണ്ട് സംഘത്തിന്‍റെ പ്റവര്‍ത്തന മേഘലയില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കാം. അത്തരം അവസ്ഥകള്‍ ഒഴിവാക്കുക തന്നെ വേണം. അതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്ന സമയത്തുതന്നെ സംഘടനകളിലും അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്റമങ്ങള്‍ തുടങ്ങുകയും കരുതലോടെ കാര്യങ്ങള്‍ ശരിയാക്കുവാന്‍ അതാതു സംഘങ്ങള്‍ ശരിയായ ദിശയില്‍ സമയബന്ധിതമായി നീക്കങ്ങള്‍ നടത്തണം.

   14. അടുത്തത് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രാജ്യങ്ങളിലെ ഇതിലേക്കുള്ള നിയമങ്ങളനുശാസിക്കുന്ന വാക്കോ വാക്കുകളോ ചേര്‍ക്കുവാനുള്ള സ്ഥലമാണ്.

 12. സംഘടനയുടെ അംഗീകൃത ആസ്ഥാനം അതാതിന്‍റെ പ്റവര്‍ത്തന മേഖലയിലായിരിക്കും സാധാരണ ഗതിയില്‍. അനിര്‍വാര്യമായ സന്ദര്‍ഭങ്ങളില്‍ അതാതു രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുകയും കൂടതല്‍ സൌകര്യപ്റദമായ മറ്റേതെങ്കിലും രാജ്യത്തെ നിയമങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ ആ രാജ്ജത്തുമാകാം.

 13. സംഘങ്ങളുടെ പ്റവര്‍ത്തന മേഘലയും മേല്‍പ്പറഞ്ഞ പോലെ രാജ്യത്തിനകത്തു മാത്റമേ ആകാവുള്ളു വെങ്കില്‍ അതുപോലെയും അതല്ല മറ്റു പ്റദേശങ്ങളിലോ, രാജ്യങ്ങളിലോ ആകാമെങ്ങില്‍ അങ്ങിനെയു മാകാം.

 14. സംഘടന ഏതുതലത്തില്‍ നിന്നും തുടങ്ങണം എന്നതാണ് അടുത്ത ചിന്താവിഷയം. സുഗമമായ നടത്തിപ്പിനും കൂടുതല്‍ ജനങ്ങളുടെ പ്റാധിനിത്യം ലഭിക്കുന്നതിനും അതാതു രാജ്യങ്ങളുടെ ഭരണപരമായ ഏറ്റവും താണ തലം മുതല്‍ തുടങ്ങുന്നതാണ് ഉത്തമം.

  1. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇത് തദ്ദേശ സ്വയംഭരണത്തിലെ ഏറ്റവും താണ നിലയിലുള്ള പഞ്ചായത്തു വാര്‍ഡുകളാണ്. അതായത് ഇന്‍ഡ്യയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ മുതലായവയിലെ ഓരോ വാര്‍ഡിനും ഓരോ സംഘങ്ങള്‍ എന്ന തോതില്‍ പ്റത്യേകം പ്റത്യേകമായി രൂപീകരിക്കുക.

  2. എന്നിട്ട് ഇവയില്‍ നിന്നും മുന്‍ തീരുമാനപ്റകാരം നിശ്ചയിച്ചിട്ടുള്ള പ്റതിനിധികളെ തെരഞ്ഞെടുത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തലങ്ങളിലേക്ക് ഈ തിരഞ്ഞെടുക്കപ്പട്ടവര്‍ മാത്റം അംഗങ്ങളായി അടുത്ത മുകള്‍ത്തട്ടിലെ അതായത് രണ്ടാം നിരയിലെ മറ്റൊരു സംഘം രൂപീകരിക്കുക.

  3. ഇത്തരം രൂപീകരിക്കപ്പെട്ട ഓരോ സംഘത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മാത്റം ചേര്‍ന്ന് ഓരോ ജില്ലാ തലത്തിലും മൂന്നാം നിര സംഘങ്ങള്‍ രൂപീകരിക്കുക.

  4. ഇങ്ങിനെയുള്ള ഓരോ മൂന്നാം നിര സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചേര്‍ന്ന് സംസ്ഥാന, കേന്ദ്റഭരണ പ്റദേശങ്ങളിലോ അല്ലെങ്കില്‍ മറ്റു പ്റാദേശിക ഭരണ തലങ്ങളിലുള്ള ഓരോ നാലാം നിര സംഘങ്ങള്‍ രൂപീകരിക്കുക.

  5. ഇങ്ങനെയുള്ള ഓരോ നാലാം നിര സംഘങ്ങളും തിരഞ്ഞെടുത്തു വിടുന്ന പ്റതിനിധികള്‍ മാത്റം ചേര്‍ന്ന് ഒരു അഞ്ചാം നിര സംഘം ഓരോ രാജ്യത്തിന്‍റേയും തലത്തില്‍ രൂപീകരിക്കുക.

   1. അതാതു രാജ്യത്തിനകത്തു തന്നെ പരംപരാഗതമായി ജീവിക്കുന്നവരും എന്നാല്‍ ഭരണപരമായ രേഖകളില്‍ തിരിച്ചറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തവരുമായ വ്യക്തിളോ ജനവിഭാങ്ങള്‍ തന്നെയോ ഉണ്ടായേക്കാം.

   2. ഈ രാജ്യത്തിന്‍റെ പൌരന്മാരല്ലാത്തവരും എന്നാല്‍ ഈ രാജ്യത്തിനകത്ത് ദീര്‍ഘ കാലം താമസിച്ചു വരുന്നവരുമായ ജനവിഭാഗങ്ങളും ഉണ്ടാകാം.

   3. മറ്റൊരു ജനവിഭാഗം ഈ രാജ്യത്തിനകത്തുതന്നെ ജനിച്ചു വളര്‍ന്ന് സംസ്ഥാനങ്ങളും, ജില്ലകളും, തദ്ദേശ ഭരണ സ്ഥാപനങ്ങളുമൊന്നും ബാധകമാക്കാന്‍ കഴിയാതെ രാജ്യത്തില്‍ യധേഷ്ടം സ്ഥിരമായോ മാറി മാറിയോ വസിക്കുന്നവരായിരിക്കും.

   4. ഇതേ രാജ്യത്തിനകത്തുതന്നെ നിയമവിരുദ്ധമായും തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടതു കൊണ്ടുമാത്റം നിയമത്തിന്‍റെ മുന്നില്‍ അപരാധികളായി ജീവിക്കുന്നവരുമുണ്ടാകാം.

   5. മറ്റു രാജ്യങ്ങളില്‍ നിന്നും അനധികൃതമായി വന്നുകയറി ജീവിക്കുന്നവരും ഉണ്ടാകാം.

   6. ഈ രാജ്യത്തെ നിയമം അനുസരിച്ചു ജീവിച്ചുവരുന്ന പൌരന്മാര്‍ വിവിധ കാരണങ്ങളാല്‍ രാജ്യദ്റോഹ കുറ്റം ചുമത്തപ്പെട്ട് ഒളിവില്‍ കഴിയുന്നതായും കാണാം.

   7. ഈ എല്ലാത്തരക്കാര്‍ക്കും രോഗങ്ങള്‍ വന്നാലും അപകടങ്ങഅള്‍ സംഭവിച്ചാലും അതല്ല രാജ്യദ്റോഹകുറ്റത്തിനു പിടിക്കപ്പെടുന്നതിനിടയില്‍ വെടികൊണ്ടു മരണവുമായി മല്ലിടുന്നവര്‍ക്കായാല്‍ പോലും ആവശ്യമായ സഹായങ്ങളും ഉചിതമായ ചികിത്സകളും നല്കേണ്ടത് ആതാതു രാജ്യങ്ങളുടെയും, കണ്ടുനില്ക്കുന്ന ജനങ്ങളുടേയും മാനുഷിക ധര്‍മ്മവും, മിക്ക രാജ്യങ്ങളിലേയും നിയമ സംഹിതയില്‍ വിവക്ഷിക്കുന്നതുമാകുന്നു. ഇതുകൊണ്ടു തന്നെ ഇത്തരക്കാരുടെ ചികിത്സക്കാവശ്യമായ വ്യക്തിഗതമായ വിവരങ്ങള്‍ ഉടന്‍ ലഭിക്കുന്ന വിധത്തിലുള്ള സംവിധാങ്ങള്‍ അനിര്‍വാര്യമാണ്. അതിനാല്‍ ഇത്തരക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം താല്പര്യമുണ്ടെങ്കില്‍ അവരിഷ്ടപ്പെടുന്ന തലത്തിലുള്ള തരം തിരിവായ ഭണതത്തിന്‍റെയോ, മറ്റു വിശ്വാസങ്ങളുടെയോ, ഭാഷകളുടെയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ഉള്ള മുകളില്‍ വിവരിച്ച 1,2,3,4,5 എന്നീ തലങ്ങളില്‍ മുഴുവനുമ്യോ ഭാഗികമായോ ഉള്ള തലങ്ങളില്‍ ആ പ്റദേശത്തെ നിലവിലുള്ള നിയമത്തിന്‍റെ വ്യാഖ്യാനത്തിനു വിധേയമായി സംഘങ്ങളുണ്ടാക്കി അതാതു രാജ്യങ്ങളുടെ അഞ്ചാം തലത്തില്‍ ചേര്‍ക്കാന്‍ പറ്റുന്നവരാണെങ്കില്‍ അങ്ങിനെ അല്ലെങ്കില്‍ പ്റത്യേകമായി നിന്നുകൊണ്ട് അടുത്ത തലത്തിലേക്ക് പോകാവുന്നതാണ്. ഇങ്ങനെ ഒരു നിബന്ധന വയ്ക്കാന്‍ കാരണം ഇത്തരക്കാര്‍ ചിലപ്പോള്‍ അതാതു രാജ്യങ്ങളുടെ നിയമപ്റകാരം രാജ്യദ്റോഗകളോ മറ്റേതെങ്കിലും വിധത്തില്‍ ഈ സംഘങ്ങളില്‍ ചേര്‍ക്കുന്നത് മറ്റു സംഘാംഗങ്ങളുടെ താല്‍പ്പര്യത്തിനു യോജിക്കാത്ത വിധത്തില്‍ വരാന്‍ സാദ്ധ്യത ഉള്ളതിനാലാണ്.

  6. മുകളില്‍ xiv.5 ല്‍ സൂചിപ്പിച്ച അഞ്ചാം തല സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് അയക്കപ്പെടുന്നവരും xiv.1 മുതല്‍ 6 വരെ വിഭാഗത്തില്‍ പെട്ടവരുണ്ടാകുന്ന സംഘങ്ങളില്‍ അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥകള്‍ക്ക് സ്വീകാര്യമാവുകയും മറ്റു തടസങ്ങള്‍ ഇല്ലാതിരിക്കുകയും ആണെങ്കില്‍ അവരേയും ചേര്‍ത്ത് ഓരോ രാജ്യത്തിന്‍റേയും നിലയില്‍ ആറാം തല സംഘങ്ങളുണ്ടാക്കാം.

  7. ഓരോ ഭൂഖണ്ഡത്തിലും അതിനോട് അനുബന്ധമായുള്ള ദ്വീപുകളിലും വസിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്ത് ഭൂഖണ്ഡ തലത്തിലുള്ള ഏഴാം തല സംഘങ്ങള്‍ ഉണ്ടാക്കാം.

  8. ഭൂഖണ്ഡതലത്തില്‍ രൂപീകൃതമായ സംഘങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുന്ന വ്യക്തികളും xiv.5 ലെ ഉപ വിഭാഗങ്ങളില്‍ വിവരിച്ച സംഘങ്ങളില്‍നിന്നും മേല്‍ തലത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ട വ്യക്തികളില്‍ xiv.6 ല്‍ പറയുന്ന സംഘങ്ങളില്‍ ചേര്‍ക്കാന്‍ നിയമ തടസം ഉണ്ടായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍, ഈ സംഘത്തില്‍ ചേര്‍ക്കാന്‍ നിയമ തടസമോ മറ്റു ഭൂരിപക്ഷം അംഗങ്ങളുടെ എതിര്‍പ്പോ ഇല്ലെങ്കില്‍ അവരേയും ചേര്‍ത്ത് എട്ടാം തലത്തിലുള്ള സംഘം രൂപീകരിക്കാം.

  9. ഒന്‍പതാം തലത്തില്‍ രൂപീകരിക്കേണ്ടത് ഒരു അസാധാരണ ഉന്നതാധികാര സംഘമാണ്. എട്ടാം തലത്തില്‍ നിന്നം തിരഞ്ഞെടുക്കപ്പെടുന്നവരും, മറ്റു പല താഴേത്തട്ടിലുള്ള സംഘങ്ങളില്‍ നിന്നും അവര്‍ക്ക് താല്‍പര്യവും പ്റത്യേകമായക ആവശ്യപ്പെടലും ഉണ്ടെങ്കിലല്‍ തിരഞ്ഞെടുക്ക പെടുന്നവരും, ഇതിനെല്ലാം പറമേ സംഘങ്ങള്‍ക്ക് പറമേ നിന്നു വിദഗ്ദ്ധരായ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്റത്യേക പരിഗണനുടെ അടിസ്ഥാനത്തില്‍ താഴേത്തട്ടുകളിലുള്ള സംഘങ്ങളില്‍ നിന്നും വരുകയാണെങ്കില്‍ ആ നിര്‍ദ്ദേശങ്ങളെ ഒന്‍പതാം തലത്തിലുള്ള സംഘം പരിഗണിച്ച് തീരുമാനം എടുത്തുണ്ടാകുന്ന അംഗങ്ങളും, ഈ സംഘത്തിനു യുക്തമെന്നു തോന്നിയാല്‍ വെളിയില്‍ നിന്നും അവശ്യം ആവശ്യമുള്ള അതിവിദഗ്ദ്ധ വ്യക്തികളെ പരിഗണിച്ച് ചര്‍ച്ചയിലൂടെ തിരഞ്ഞെടുത്ത് ഇതിലെ അംഗങ്ങളാക്കാവുന്നതാകുന്നു.

  10. xiv.1 മുതല്‍ xiv.5 വരെ വിവരിക്കുന്ന സംഘങ്ങളുടെ ആസ്ഥാനം അതാതു സംഘങ്ങളുടെ അധികാര പരിധിയില്‍ ആയിരിക്കുന്നതാണ്. xiv.6 ല്‍ വിവരിക്കുന്ന സംഘങ്ങള്‍ക്ക് അംഗങ്ങളുടെ വാസസ്ഥലം ആസ്ഥാനമാക്കാന്‍ കഴുയുമെങ്കില്‍ അങ്ങനെ, അതല്ല അവര്‍ രാജ്യത്തിനകത്ത് ഒരിടത്തായി സ്ഥിര താമസം ഇല്ലെങ്കില്‍ അതാതു രാജ്യത്ത് ആസ്ഥനം ഉണ്ടാക്കാന്‍ ആ രാജ്യത്തിന്‍റെ നിയമം അനുവദിക്കുന്നെങ്കില്‍ അങ്ങനെ. അതല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് ആക്കാന്‍ പറ്റിയാല്‍ അങ്ങിനെയും ആകാം.

 15. സംഘടനയുടെ പ്റവര്‍ത്തന മേഖലയും മേല്‍പ്പറഞ്ഞപോലെ രാജ്യത്തിനകത്തു മാത്റമേ ആകാവുള്ളുവെങ്കില്‍ അതുപോലെയും അതല്ല മറ്റു രാജ്യങ്ങളില്‍ ആകാമെങ്കില്‍ അങ്ങിനെയുമാകാം.

 16. സംഘടനകളുടെ പ്റധാന ഉദ്ദേശ ലക്ഷ്യങ്ങള്‍ താഴെ പറയുന്നു. സംഘങ്ങള്‍ക്ക് അതാതു പ്റദേശത്തെ നിയമങ്ങള്‍ അനുശാസിക്കുന്ന മാറ്റങ്ങള്‍ വരുത്താവുന്നതും വരുത്തേണ്ടതും ആകുന്നു. മറ്റു ലക്ഷ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണ മെങ്കിലോ ഉള്ളവയില്‍ ചിലതൊഴിവാക്കണം എങ്കിലോ അതുമാകാം.

  1. സംഘങ്ങളുടെ പരമപ്റധാനമായ ഉദ്ദേശം അംഗങ്ങളുടേയും പലപ്പോഴും മനുഷ്യത്വത്തിന്‍റെ പേരില്‍ മറ്റുള്ളവരുടേയും രോഗങ്ങള്‍ സമയബന്ധിതമായി ലളിതവും താരതമ്യേന ചിലവു കുറഞ്ഞതും, അതേ സമയം ഗുണ മേന്മയില്‍ ഉന്നത നിലവാരം പലര്‍ത്തുന്നതും രോഗികള്‍ക്കും ബന്ധുമിത്റാദികള്‍ക്കും സൌകര്യപ്റദവും ആയ മാര്‍ഗ്ഗങ്ങളില്‍കൂടി ചികിത്സിച്ചു സ്ഥായിയായി ഭേദമാക്കുക എന്നതാകുന്നു.

  2. ഇതിനായി ഏതു ചികിത്സാ വിധിയും അത് അതാതു പ്റദേശത്തെ നിയമം അംഗീകരിച്ചിട്ടുള്ളതും സംഘങ്ങളുടെ വിദഗ്ദ്ധ സമിതി വിശദമായി ചര്‍ച്ച ചെയ്തു സ്വീകാര്യമാണെന്നു വിധിച്ചിട്ടുള്ളതും ആണെങ്കില്‍ സ്വീകരിക്കുന്നതില്‍ മറ്റൊരു മുന്‍ വിധിയും ഉണ്ടായിരിക്കരുത്.

  3. ചികിത്സയുടെ ചിലവുകള്‍ വലിയൊരളവു കുറക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ താഴെ വിവരിക്കുന്നു.

   1. പൌരാണികമായിത്തന്നെ, രോഗികളോ ഉറ്റവരോ സ്വന്തമായി ഒരു ഭിഷഗ്വരന്‍റെ നിര്‍ദ്ദേശ പ്റകാരം അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ച് നിര്‍ദ്ദേശിക്കപ്പെട്ട പ്റക്റിയകള്‍ വഴി മരുന്നുകള്‍ തയാറാക്കി വേണ്ടതായ അനുപാനമോ വേണ്ടതായ അനുപാതത്തില്‍ അനുപാനങ്ങളോ ചേര്‍ത്ത് വിദഗ്ദ്ധന്‍റെ ഉപദേശപ്റകാരം ഉപയോഗിച്ച് ആവശ്യമായ പത്ഥ്യാചരണങ്ങള്‍ വഴി രോഗവിമുക്തി നേടുന്ന സംവിധാനം പല രാജ്യങ്ങളിലു അധവാ ജന വിഭാഗങ്ങള്‍ക്കിടയിലും നിലനിന്നിരുന്നതോ നിലനിന്നു പോരുന്നതോ ആണ്.

   2. ചികിത്സാ സംപ്റദായം ഏതായാലും നിലവിലുള്ള വ്യവസ്ഥിതി അനുസരിച്ച് രോഗനിര്‍ണ്ണയത്തിനായി ചെയ്യുന്ന പരിശോധനാ ഭലങ്ങള്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങളോ, ഭിഷഗ്വരന്മാരോ, രോഗികളോ, അവരുടെ സഹായികളോ സൂക്ഷിച്ചു വച്ചിരുന്നു ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പ്റയോജനപ്പെടുത്തുന്ന പതിവ് തുലോം വിരളമായേ നടക്കാറുള്ളൂ. ഇതു തീര്‍ശ്ചയായും മാറണം. രോഗികള്‍ക്കോ, ഒരു കുടുംബത്തിനോ, താഴേത്തട്ടിലുള്ള സംഘങ്ങള്‍ക്കോ, അതിനു മുകളിലുള്ള സംഘങ്ങള്‍ക്കോ, ഇവര്‍ക്കെല്ലാമായോ ഇത്തരം വിവരങ്ങള്‍ ശോഖരിച്ചുവച്ച് ആവശ്യാനുസരണം പരിശോധിച്ച് രോഗികളുടെ രോഗനിര്‍ണ്ണയം കൂടുതല്‍ കൃത്യതയുള്ളതും, സുഗമവും, ആയാസരഹിതവും, ചിലവ് തുലോം കുറഞ്ഞതുമാക്കാന്‍ കഴിയും.

   3. നിരന്തരമായ നിരീക്ഷണ പരീക്ഷണ ഗവേഷണങ്ങളിലൂടെ ഇതിനായുള്ള പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കാന്‍ വേണ്ട സംരംഭങ്ങള്‍ സംഘടനയടെ നേരിട്ടുള്ള പ്റവര്‍ത്തനങ്ങള്‍ വഴിയോ, മറ്റേതെങ്കിലും സ്ഥപനങ്ങളുമായി സഹകരിച്ചോ, അവരുമായി ധാരണ പത്റങ്ങളുണ്ടാക്കി സ്വന്തമായോ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ വഴിയോ നടത്തിക്കൊണ്ടിരിക്കണം.

   4. രോഗവിവരങ്ങള്‍ സൂക്ഷിക്കുന്നത് പരംപരാഗത രീതിയിലാകുന്നത് അവയുടെ പുന പരിശോധന പ്റായോഗികമായി അസാദ്ധ്യവും ആവശ്യത്തിനുതകാത്തതും ആണെന്നുള്ളതിന് രണ്ടു പക്ഷമില്ല. അതിനാല്‍ ഇവ ഇലക്ട്റോണിക്ക് സംവിധാനങ്ങളില്‍ കൂടി ആയിരിക്കണം. xvi.3.2 ല്‍ പറയുന്ന ഓരോ വ്യക്തികള്‍ക്കും അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കും പ്റത്യേകം പ്റത്യേകമായോ കൂട്ടായോ വെബ് സയിറ്റുകള്‍ വഴി ഇക്കാര്യം സാധിക്കാവുന്നതാണ്.

   5. നിലവിലുള്ള മരുന്നു നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ സംഘാംഗങ്ങള്‍ നേരിട്ടും, സംഘങ്ങള്‍ വഴിയും കഴിയുന്നിടത്തോളം സ്വയം ഉല്‍പ്പാദിപ്പിക്കുക.

   6. മരുന്നു നിര്‍മ്മാണ വിദഗ്ദ്ധ തൊഴിലാളികളെ പരിശീലിപ്പിക്കുവാനുള്ള സംരംഭങ്ങള്‍ തുടങ്ങുക.

   7. മരുന്നുകള്‍ നിര്‍മ്മിക്കുവാനുള്ള സംരംഭങ്ങള്‍ സ്വന്തമായി ആരംഭിക്കക.

   8. പുതിയതും കാര്യക്ഷമവും വിലകുറഞ്ഞതുമായ മരുന്നുല്‍പാദനത്തിനും രോഗനിര്‍ണ്ണയത്തിനുമുള്ള യന്ത്റങ്ങളുടെ നിര്‍മ്മാണത്തിനും പുതിയവയുടെ രൂപകല്‍പ്പനക്കും വേണ്ടതായ സംരംഭങ്ങള്‍ തുടങ്ങുക.

   9. ജീവന്‍ രക്ഷാ മരുന്നുകളുടെ വില അനിയന്ത്റിതമായി കൂടുന്നുവെന്നു വെറുതേ വിലപിക്കുന്നതിലോ അതിനുവേണ്ടി റോഡുവക്കത്തും ഭരണാധികാരികളുടെ കാര്യാലയങ്ങള്‍ക്കും വസതിക്കും മുന്നില്‍ പട്ടിണി കിടന്നും, മുദ്റാവാക്യം വിളിച്ചും സ്വന്തം ജീവിതവും വിലയേറിയക സമയവും പാഴാക്കുന്നതിനു പകരം ആവശ്യമെന്നു കണ്ടാല്‍ xvi.3.1 മുതല്‍ xvi.3.8 വരെ വിവരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്റദ്ധ നല്കി വില പിടിച്ചു നിര്‍ത്തുക. എന്നാലും വില ഉയരുന്നു എങ്കില്‍ അതിനു കാരണം മറ്റു ചിലതാണെന്നും രോഗം വരാതെ നോക്കുന്നതു വഴി മരുന്നുകളുടെ ഉപഭോഗം താനേ കുറയുകയും അതുവഴി മരുന്നുകളുടെ ആവശ്യകത കുറയുകയും അങ്ങിനെ അവയുടെ വില തനിയേ കുറയും. മരുന്നിനായി രോഗികള്‍ ചിലവാകുന്ന രൂപയില്‍ ഗണ്യമായ കുറവും വരും.

   10. വില സംഘാംഗങ്ങള്‍ക്ക് നിയന്ത്റിക്കാന്‍ കഴിയണം. സംഘങ്ങള്‍, കൂട്ടായി വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് വില കൂടിയതായ മരുന്നുകള്‍ക്ക് പകരം തുല്ല്യ ഗുണമുള്ള മറ്റു വില കുറഞ്ഞ മരുന്നുകള്‍ ഉണ്ടോയെന്നു കണ്ടെത്തി അവ നിര്‍ദ്ദേശിക്കാന്‍ ഭിഷഗ്വരന്മാരെ ഉപദേശിക്കാനുള്ള നിലവാരത്തിലേക്ക് സംഘങ്ങള്‍ ഉയരണം.

  4. വ്യവസായ അവശിഷ്ടങ്ങള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും ഉപോല്‍പ്പന്നങ്ങളും, ഊര്‍ജ്ജ്യവും ഉല്‍പാദിപ്പിച്ച് മാലിന്യങ്ങളുടെ അളവ് വന്‍ തോതില്‍ കുറച്ച് കൂടുതല്‍ വരുമാനവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും സാദ്ധ്യമാക്കുക.

  5. പുതിയതും മെച്ചപ്പെട്ട ഗുണനിലവാരം ഉള്ളതും വിലയും പാര്‍ശ്വഫലങ്ങള്‍ തുലോം കുറവും ലളിതമായി ഉപയോഗിക്കാവുന്നതുമായ മരുന്നുകള്‍ കണ്ടെത്തുവാനുള്ള നൂതനങ്ങളായ പദ്ധതികളും, അവയുടെ ഉല്‍പാദനവും നിരന്തരമായയി നിരീക്ഷിച്ചുകൊണ്ടിരിക്കുക.

  6. ഭിഷഗ്വരന്‍മാര്‍ വന്‍ മുതല്‍ മുടക്കി വര്‍ഷങ്ങളോളം കഠിനമായി പഠിച്ച് ഉന്നത ബിരുതങ്ങളുമായി പുറത്തു വരുന്നത് പ്റശസ്തിക്കും, പണ സംപാദനത്തിനും തന്നെയായിരിക്കുമെന്നു നമുക്കു ന്യായമായും വിശ്വസിക്കാം. ഇതില്‍ തെറ്റു പറയാനും കഴിയില്ല. ഇത്തരം വിദഗ്ദ്ധരുടെ ദൌര്‍ലഭ്യം വലിയൊരു പരിധിവരെ ചികിത്സാ ചിലവുകളുടെ വന്‍ വര്‍ദ്ധനവിനു കാരണമാകുന്നുണ്ട്. ഇതു നിയന്ത്റിക്കാന്‍ രോഗികളുടെ സംഘടനകള്‍ക്ക് നിഷ്പ്റയാസം കഴിയും.

  7. സ്വന്തമായി വൈദ്യശാസ്ത്റ വിദ്യാലയങ്ങള്‍ തുടങ്ങുക. നിലവിലുള്ള വിദ്യാലയങ്ങളില്‍ കഴിവുറ്റ പഠിതാക്കളെ സ്വന്തം ചിലവില്‍ പഠിപ്പിച്ച് ആതുരസേവന രംഗത്തു കൊണ്ടു വരാം.

  8. തങ്ങളുടെ കുട്ടികളെ മെച്ചപ്പെട്ട ശിക്ഷണവും ചെലവു കുറഞ്ഞതും ജീവിത സൌഖ്യം കൂടുതലുള്ളതുമായ രാജ്യങ്ങളില്‍ പഠിപ്പിച്ചും ഇതിനു പരിഹാരം കാണാം.

  9. കുറച്ചുകൂടി ഉന്നതമായി ചിന്തിച്ചാല്‍ സംഘങ്ങള്‍ക്ക് നിസാരമായി ചെയ്യാവുന്ന ഒന്നാണ് സ്വന്തമായ വൈദ്യശാസ്ത്റ വിശ്വവിദ്യാലയങ്ങള്‍. സൌകര്യങ്ങള്‍ കൂടുതലുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുത്ത് ഇത്തരം സംരംഭങ്ങള്‍ തുടങ്ങിയാല്‍ ചിലവ് വളരെയേറെ കുറക്കാവുന്നതാണ്.

  10. ഈ സംഘടനകളുടെ കൂട്ടായ്മക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു പ്റധാന കാര്യം ലോകത്തുള്ള എല്ലാ ഭാഷകളും സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഇതില്‍ പെടുന്നതിനാല്‍, ഓരോ ഭാഷയിലുമുള്ള വൈദ്യശാസ്ത്റവും മറ്റനുബന്ധ പ്റസിദ്ധീകരണങ്ങളും അന്യ ഭാഷകളിലേക്ക് നിയമത്തിന്‍റെ വഴികളില്ക്കൂടി തര്‍ജ്ജമ ചെയ്തു ലോകം മുഴുവനുമുള്ള സാധാരണക്കാരും, വിദഗ്ദ്ധരും, അതിവിദഗ്ദ്ധരുമായ ജനങ്ങള്‍ക്ക് പ്റയോജനപ്പെടുത്തുവാന്‍ നിഷ്പ്റയാസം കഴിയും. ഇതിനാല്‍ത്തന്നെ ലോകം എംപാടുമുള്ള വൈദ്യശാസ്ത്റ വിദ്യാര്‍ത്ഥികള്‍ക്ക് താന്താങ്ങളുടെ മാതൃ ഭാഷയില്‍ത്തന്നെ വൈദ്യശാസ്ത്റ പഠനം നടത്താവുന്നതാകുന്നു. നിലവിലുള്ള വിശ്വവിദ്യാലങ്ങള്‍ ഇതിനു പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞു കാര്യങ്ങള്‍ നീട്ടി നീട്ടിക്കൊണ്ടു പോകാന്‍ സാദ്ധ്യതകള്‍ ഏറെ ആയതിനാല്‍ക്കൂടിയാണ് 16.8 ല്‍ സ്വന്തം വിശ്വവിദ്യാലയങ്ങള്‍ വിഭാവനം ചെയ്തത്.

  11. രോഗ നിര്‍ണ്ണയത്തിനു സാദ്ധ്യമായ എല്ലാ സംവിധാനങ്ങളേയും ഉപയോഗപ്പെടുത്തുക എന്നതാകണ് ഈ സംഘടനയുടെ മറ്റൊരു ലക്ഷ്യും. അതു പഴഞ്ചനാണെന്നോ കാടത്തമാണെന്നോ അന്ധവിശ്വാസ ജടിലം ആണെന്നോ ഉള്ള മുന്‍ വിധികള്‍ കൂടാതെ തന്നെ സ്വീകരിക്കണം എന്നതാണ് ഇതിലെ ഒരു പ്റധാന തത്വം. ഇവിടെ പ്റാധാന്യം നല്കേണ്ടത് ലാളിത്ത്യത്തിനും ക്ഷിപ്റ സാദ്ധ്യത്തിനും ചിലവു കുറഞ്ഞ സംവിധാനത്തിനും ആയിരിക്കണം. ഒരു ശിശു ജനിക്കുന്നതിനും മന്പു തന്നെ അതിനു വരാന്‍പോകുന്ന അസുഖങ്ങളെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഏതൊരു സംവിധാനത്തേയും യാതൊരു മുന്‍ വിധികളുമില്ലാതെ നിശ്ചയമായും സ്വീരിച്ച് ആ കുഞ്ഞിന്‍റെ ഭാവി ആരോഗ്യ നില ശോഭനമാക്കേണ്ടതാകുന്നു. ഇത്തരം വിലകുറഞ്ഞ പരിശോധനകള്‍ കൂടുതല്‍ സൂക്ഷ്മതക്കും വിശ്വാസത്തിനും വേണ്ടി വിവിധ മാര്‍ഗ്ഗങ്ങള്‍ വഴി തുടര്‍ പരീക്ഷണങ്ങള്‍ നടത്തി കൂടുതല്‍ സംശയ നിവാരണം നടത്തിയാലും സമയവും സാന്പത്തിക നഷ്ടവും ഉണ്ടാകില്ലല്ലോ.

  12. ഭാവിയില്‍ വരാന്‍ സാദ്ധ്യതയില്ലാത്ത രോഗങ്ങളേതെങ്കിലും ഉണ്ടെന്ന് നിസംശയം പറയാനേതെങ്കിലും സംവിധാനത്തിനു കഴിയുമെങ്കില്‍ അതെത്റ തന്നെ പഴഞ്ചനായാലും അന്ധവിശ്വാസം എന്ന വിളിപ്പേരുള്ളതായാലും അതു സ്വീകരിച്ച് അനാവശ്യമായി പ്റധിരോധ മരുന്നുകള്‍ നല്കി വിലയേറിയ സമയവും ധനവും ചിലപ്പോള്‍ അതുവഴി വന്നുചേരാനിടയുള്ള മറ്റു ദുരവസ്ഥകളും ഒഴിവാക്കേണ്ടതു തന്നെയാണ്.

  13. നിലവിലുള്ള സംപ്റദായ പ്റകാരം ഭിഷഗ്വരന്‍മാരെ അങ്ങോട്ടു പോയി ഒറ്റക്കൊറ്റക്ക് കാണുന്നതിനു പകരം അവരെ കരാറടിസ്ഥാനത്തില്‍ രോഗികള്‍ക്ക് സൌകര്യപ്റദമായ സ്ഥങ്ങളില്‍ സംഘങ്ങള്‍ നിയമിച്ച് രോഗ നിര്‍ണ്ണയവും ചികിത്സയും ആയാസ രഹിതവും വന്‍തോതില്‍ ചിലവു കുറച്ചും രോഗികളുടെ വര്‍ദ്ധിച്ച നിയന്ത്റണത്തിലും നടത്താവുന്നതാണ്.

  14. നിരന്തരമായി രോഗം വരാതിരിക്കാനും വന്നാല്‍ ഉടന്‍തന്നെ എന്തൊക്കെയാണു ചെയ്യേണ്ടതെന്നു ബോധവല്‍ക്കരിക്കാന്‍ വേണ്ടതായ കൂട്ടായ ചര്‍ച്ചകള്‍ നടത്തുക.

  15. ചര്‍ച്ചകള്‍ക്ക് പുറമേ ലെഘുലേഖകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. ഇതിനായുള്ള പ്റത്യേക പ്റസിദ്ധീകരണങ്ങള്‍ തുടങ്ങുക.

  16. രോഗങ്ങളെ പ്പറ്റി കൂടുതലായി അംഗങ്ങള്‍ക്ക് അറിയുവാനും പ്റധിരോധ നടപടികളെപ്പറ്റിയും മറ്റും കൂടുതലായി അറിയുവാനും വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങുക.

 17. ഈ പ്റസ്ഥാനം കൊണ്ടുണ്ടാകുന്ന പ്റധാന നേട്ടങ്ങള്‍ എന്തൊക്കെ ആണെന്നു നോക്കാം.

  1. പ്റധാനമായും രോഗികളും അവരുടെ കുടംബാഗംങ്ങളും വിവിധ വൈദ്യ ശാസ്ത്റങ്ങളെ പറ്റി മനസ്സിലാക്കുന്നു.

  2. ആരോഗ്യ പരിപാലനത്തെപ്പറ്റിയും, മരുന്നുകള്‍ ഏതു വിധത്തില്‍ പ്റവര്‍ത്തിച്ചാണ് രോഗങ്ങള്‍ ശമിക്കുന്നത് അല്ലെങ്കില്‍ ശരീരം, നല്കപ്പെടുന്ന മരുന്നുകളില്‍ എങ്ങിനെ പ്റവര്‍ത്തിച്ചാണ് രോഗ ശമനം ഉണ്ടാകുന്നത് എന്നും മറ്റുമുള്ള കാര്യങ്ങള്‍ സാധാരണക്കാരില്‍ എത്തുന്നു.

  3. മരുന്നകളില്‍ ഏതെല്ലാം വിഷ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് അവ എന്തൊക്കെ പാര്‍ശ്വ ഫലങ്ങള്‍ ശരീരത്തില്‍ വരുത്തിത്തീര്‍ക്കും എന്നു മനസ്സിലാക്കാം.

  4. ഒരു മരുന്നിനു പകരം മറ്റ് ഏതെല്ലാം മരുന്നുകളാണ് കഴിക്കാന്‍ പറ്റുക എന്ന വിവരം ഈ സംഘത്തിലെ അതി വിദഗ്ദ്ധര്‍ തയാറാക്കുന്ന പ്റസിദ്ധീകരണങ്ങളില്‍ നിന്നും മനസ്സിലാക്കാം.

  5. മരുന്നുകളുടെ വിലകളിലുള്ള താരതമ്യ പഠനം നടത്താനുള്ള സൌകര്യം ഉണ്ടായിരിക്കും.

 18. മുകളില്‍ xiv.9 ല്‍ പറയുന്ന ഒന്‍പതാം തലത്തിലുള്ള സംഘടനയിലെ അതിവിദഗ്ദ്ധ സമിതി താഴേ തട്ടിലുളള സംഘങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആവശ്യങ്ങളും സ്വന്തം നിലയില്‍ ആലോചിച്ച് തീരുമാനിക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിച്ച് താഴേപ്പറയുന്ന കാര്യങ്ങളില്‍ പൊതു നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടതാകുന്നു.

  1. ഏതേതു രോഗങ്ങള്‍ക്ക് അല്ലെങ്കില്‍ അവസ്ഥകള്‍ക്ക് ഏതേതു ചികിത്സാ സംപ്റദായം അല്ലെങ്കില്‍ സംപ്റദായങ്ങള്‍ ആണ് കൂടുതല്‍ അഭികാമ്യം എന്ന് നിര്‍ദ്ദേശിക്കേണ്ടതാകുന്നു.

  2. രോഗത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ചികിത്സാ സംപ്റദായങ്ങള്‍ മാറി മാറി പ്റയോഗിക്കുന്നതാണു കൂടുതല്‍ അഭികാമ്യം എങ്കില്‍ ഈ ക്കാര്യവും ഉന്നതാധികാര സംഘം ചര്‍ച്ച ചെയ്തു വിലയിരുത്തി തീരുമാനങ്ങള്‍ പ്റസിദ്ധീകരിക്കേണ്ടതാകുന്നു.

  3. മുകളില്‍ xvii.3.4 ല്‍ വിവരിച്ച സംവിധാനങ്ങള്‍ വഴി ലോകത്തിന്‍റെ ഏതൊരു ഭാഗത്തുമുണ്ടാകുന്ന പകര്‍ച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഉടനടി തന്നെ ഈ സംവിധാനത്തിന്‍റെ നിയന്ത്റണം കൈകാര്യം ചെച്ചുന്നവര്‍ക്ക് നിഷ്പ്റയാസം കണ്ടെത്താന്‍ കഴിയുകയും അതിന്‍റെ അടിസ്ഥാനത്തില്‍ നിവാരണ ക്റീയകള്‍ തത്സമയം നടത്തുവാനും കഴിയൂം.

 19. ഈ സംരംഭത്തിനു വേണ്ടി പ്റത്യേകമായി ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

  1. ഏതെങ്കിലും ഒരു ഫ്റീ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇതിലേക്കായി പ്റത്യേകം വികസിപ്പിച്ചു എടുക്കുന്നതാണ് അഭികാമ്യം.

  2. കൂടുതല്‍ ചര്‍ച്ചകള്‍ക്കും നിയമപരമായ തീരുമാനങ്ങള്‍ക്കും വിധേയമായി ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഫെഡോറ എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ഇതിലേക്കായി നിര്‍ദ്ദേശിക്കുന്നു.

 20. വിവിധ തലങ്ങളിലുള്ള സംഘങ്ങള്‍ക്കും, സംഘാംഗങ്ങള്‍ക്കും ഉള്ളതിനു പുറമേ കേന്ദ്റ സംഘത്തിനും വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, തിരികെ വിളിച്ച് നോക്കുന്നതിനും, മാറ്റങ്ങള്‍ വരുത്തുന്നതിനും ഉതകുന്നതും മറ്റുള്ളവര്‍ക്ക് സ്വന്തമായ ഉപയോഗത്തിനായി ആവശ്യമായ സുരക്ഷിതത്തോടുകൂടിയ വെബ്സയിറ്റുകള്‍ വില്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം.

  1. ഇതുകൂടാതെ താഴേ തട്ടുകളിലുള്ള സംഘങ്ങള്‍ക്കും ഇത്തരം സൌകര്യങ്ങള്‍ ഉണ്ടായിരിക്കുന്നത് കൂടുതല്‍ അഭികാമ്യമായിരിക്കും.

 21. വൈദ്യശാസ്ത്റത്തില്‍ കൂടുതല്‍ പരിജ്ഞാനമില്ലാത്ത ഒരു വ്യക്തിക്ക് ഏതെങ്കിലു പ്റവര്‍ത്തി കൊണ്ടോ ഏതെങ്കിലും പ്റത്യേക ആഹാരം കഴിക്കുന്നതു കൊണ്ടോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവങ്ങള്‍ കൊണ്ടോ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും അതുമൂലം പിടിപെടാനിടയുള്ള ഏതെങ്കിലും രോഗം അല്ലെങ്കില്‍ രോഗങ്ങളെപ്പറ്റി വിശദമായി അറിയുവാന്‍ ഉതകുന്ന ഒരു വിശാലമായ സോഫ്റ്റുവെയര്‍ നിര്‍മ്മിച്ച് അംഗങ്ങള്‍ക്ക് സൌകര്യം ഒരുക്കുക.

 22. രോഗികളെ ചികിത്സിക്കുന്ന ഭിഷഗ്വരന്മാര്‍ക്ക് കാര്യങ്ങള്‍ സുഗമാക്കുവാന്‍ രോഗികളുടെ മുന്‍കൂട്ടിയുള്ള അനുവാദത്തോടെ അവരുടെ രോഗ പരിശോധനക്കായി നടത്തുന്ന വിവരങ്ങള്‍ ക്റോടീകരിച്ച് നല്‍കുന്നതിനും ഒരു ഭിഷഗ്വരന്‍റെ നിയന്ത്റണത്തില്‍ രോഗികള്‍ക്ക് സ്വയം മനസ്സിലാക്കുന്നതിനും വിവിധ രോഗ നിവാരണ ശാസ്ത്റങ്ങളും, ആരോഗ്യ പരിപാലന ശാസ്ത്റങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതും പ്റായോഗികമായി കഴിയും വിധം കൂട്ടിയോജിപ്പിക്കാന്‍ പറ്റുന്ന അതീവ സങ്കീര്‍ണ്ണമായ ഒരു സോഫ്റ്റുവെയര്‍ നിര്‍മ്മിക്കുക.

 23. ആഹാരം കഴിക്കുന്നത് എപ്പോള്‍ എങ്ങിനെ എത്റമാത്റം എന്നും അത് പാകം ചെയ്യേണ്ടത് ഏതു വിധമെന്നും അതില്‍ പാകം ചെയ്യാതെ കഴിക്കേണ്ടത് ഏതൊക്കെ എന്നും മറ്റും വിശദമായി വായിച്ചറിയാനും ദൃശ്യ മാധ്യമങ്ങളില്‍ക്കൂടി ഓരോ അംഗത്തിനും അവരവരുടെ സൌകര്യാനുസരണം കാണാനും കേള്‍ക്കാനും കഴിയുന്നതും, ആരോഗ്യവാനായ ഒരംഗം ചെയ്യേണ്ടതായ വ്യായാമ്മങ്ങള്‍ ഏതൊക്കെ എന്നും അവ എപ്പോഴൊക്കെ ചെയ്യണം എന്നും വിശദീകരിക്കുന്നതും അവ പ്റായോഗികമായി ദൃശ്യ മാധ്യമങ്ങള്‍ വഴി എപ്പോള്‍ വേണമെങ്ങിലും അംഗങ്ങള്‍ക്ക് കാണാന്‍ പാകത്തിനുള്ള സോഫ്റ്റുവെയര്‍, കുട്ടികളെ വളര്‍ത്തുന്നതും അവരുടെ ആഹാരക്റമങ്ങളും മാനസികമായും ശാരീരികമായും ഉള്ള വളര്‍ച്ചയും മറ്റും പ്റതിപാദിക്കുന്നതും ഓരോ അംഗത്തിനു സൌകര്യാര്‍ത്ഥം കാണാനും കേള്‍ക്കാനും കഴിയുന്ന ഒരു സോഫ്റ്റുവെയര്‍ എന്നിവ നിര്‍മ്മിക്കുക.

 24. വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടതെന്നും അതുകൊണ്ട് കിട്ടാവുന്ന ജോലിയും അതിനുള്ള സാദ്ധ്യതകളും മറ്റും വിശദീകരിക്കുന്ന ഒരു സോഫ്റ്റുവെയര്‍ നിര്‍മ്മിക്കുക.

 25. അംഗങ്ങള്‍ക്ക് സ്വയമായി ചെയ്യാവുന്ന തൊഴിലുകളേപ്പറ്റിയുള്ള അപ്പപ്പോഴുള്ള വിവരങ്ങള്‍ നല്കുന്നതും അതു തുടങ്ങുവാനുള്ള വിശദമായ പ്റോജക്റ്റ് റിപ്പോര്‍ട്ടുകളും തത്സമയമായിത്തന്നെ കിട്ടാന്‍ കഴിയുന്ന ഒരു സോഫ്റ്റുവെയര്‍ നിര്‍മ്മിക്കുക.

 26. ഭക്ഷണത്തിനായി അതാതു പ്റദേശത്തു ചെയ്യാന്‍ പറ്റുന്ന കൃഷി രീതികളും മറ്റു പരിപാലന മാര്‍ഗ്ഗങ്ങളും അടങ്ങുന്ന ഒരു സോഫ്റ്റുവെയര്‍ നിര്‍മ്മിക്കുക.

 27. സംഘങ്ങളുടെ എല്ലാ പ്റവര്‍ത്തനങ്ങളും കൂട്ടിയോജിപ്പിച്ചുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ഒരു ബ്റഹത്തായ കംപ്യൂട്ടര്‍ സംവിധാനം ഉണ്ടാകണം. ഇതില്‍ ലോകത്തിന്‍റെ നാനാ ഭാഗത്തുമുള്ള ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉള്‍പ്പെടാം എന്നതിനാല്‍ ഈ ഭാഷകള്‍ പരസ്പരം മൊഴിമാറ്റുന്നതിനും ലേഖനങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനും ഉതകുന്ന സംവിധാനങ്ങളും ഉണ്ടായിരിക്കണം. ശുഭം അവിഡയാജീക്യുറീസിസ്